പൂക്കളും പൂമ്പാറ്റകളും ചെടികളും മാത്രമല്ല, അവർ വരച്ചത്. കുരങ്ങും മുയലും മുതലയും അവർക്ക് അവധിക്കാല കളിക്കൂട്ടുകാരായി. വീടും മാനും ആനയും അണ്ണാറക്കണ്ണനും നിറംചേർത്ത് വരച്ചവർ പലർ. പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന ഗാന്ധിയപ്പൂപ്പനും റോസാപ്പൂ കുപ്പായമുള്ള ചാച്ചാജിയും കണ്ണടവെച്ച് ചാരുകസേരയിൽ കിടക്കുന്ന ബഷീറും കുരുന്നുവരകളിൽ തെളിഞ്ഞു. ഒരു കുസൃതിക്കാരി പഠിപ്പിക്കുന്ന ചിത്രകാരനെത്തന്നെ കാൻവാസിൽ.....
തുറവൂർ: മണ്ണറിഞ്ഞ്, മണ്ണിന്റെ നന്മയറിഞ്ഞ് ഗവ. ടി.ഡി. എൽ.പി.എസിലെ കുരുന്നുകൾ. ലോക മണ്ണുദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയാണ് കുട്ടികൾക്ക് മണ്ണിന്റെ പുത്തൻ അറിവുകൾ പകർന്നു നൽകിയത്. മണൽ ചിത്രങ്ങൾ, മൺ പാത്രങ്ങൾ, മണ്ണിന്റെ രൂപങ്ങൾ, പലതരം മണ്ണുകൾ എന്നിവയുടെ പ്രദർശനമുണ്ടായിരുന്നു. വിവിധ മണ്ണിനങ്ങളുടെ ജലസംരക്ഷണ ശേഷിയും മണ്ണിലെ വായുവിന്റെ സാന്നിധ്യം മനസ്സിലാക്കുന്നതിനുമുള്ള.....
ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യവും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുന്നത്രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനം നിലനിർത്താൻ ഒരു സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ചില രാജ്യങ്ങൾ സാൻഫ്രാൻസിസ്കോയിൽ ഒത്തുകൂടി. 1945 ജൂൺ മാസത്തിലായിരുന്നു അത്. പിന്നീട് ഒക്ടോബർ 24-ന് ഐക്യരാഷ്ട്രസഭ നിലവിൽവന്നു. ഈ ദിനത്തിന്റെ വാർഷികമാണ് ഐക്യരാഷ്ട്രദിനം......